Kerala

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊടകര കവർച്ചാ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നായിരുന്നു ഇഡി ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ വിശദീകരണം. ഇത് അംഗീകരിച്ചാണ് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നിന്ന് ബിജെപിക്ക് വേണ്ടി മൂന്നരക്കോടി രൂപ കേരളത്തില്‍ എത്തിച്ചു. ഇത് ദേശീയപാതയില്‍ കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നായിരുന്നു എഎപി നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top