കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അതേസമയം പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് രാഹുൽ സമ്മതിച്ചു.
എന്നാൽ അത് സ്ത്രീധനത്തിന്റെ പേരില്ലെന്നും പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മർദ്ദിച്ചതെന്നും രാഹുൽ പറഞ്ഞു. കാർ ആവശ്യപ്പെട്ടിട്ടില്ല, ജർമ്മനിയിൽ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന് കണ്ടെത്തിയത് കര്ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടു നിന്ന് റോഡ് മാര്ഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.