Kerala

തലസ്ഥാനത്ത് തകർത്ത് പെയ്ത് മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

 

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ രണ്ടു മണിക്കൂറിലേറെ നേരമാണ് മഴ പെയ്തത്. തമ്പാനൂർ ജങ്ഷനിലും ബേക്കറി ജങ്ഷൻ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നത്.

മഴയെ തുടർന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലിമീറ്റർ മഴയാണ്. കനത്ത മഴ പെയ്തതോടെ നഗരത്തിൽ കടുത്ത ചൂടിന് ആശ്വാസമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top