കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ നമ്മുടേതാണ്.
അതു തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലെ ഹൗറയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.