മലപ്പുറം: ആർ.എം.പി നേതാവ് ഹരിഹരനെ കാറിലെത്തി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം സത്യപുരം സ്വദേശികളായ സജീഷ്, മുഹമ്മദ് ബഷീർ , സഫ്സീർ, ജിതേഷ്, അജിനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടകരയില്‍ യു.ഡി.എഫും ആര്.എം.പിയും സംഘടിപ്പിച്ച വര്ഗീയതയ്ക്കെതിരെയെന്ന കാംപയിനിൽ കെ.എസ് ഹരിഹരന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.