തിരുവനന്തപുരം: മില്‍മ സമരം ഒത്തുതീര്‍പ്പായി. സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.
ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഇന്ന് രാത്രി 12 നുള്ള ഷിഫ്റ്റില്‍ തൊഴിലാളികള്‍ ജോലിക്കു കയറും.
ഈ മാസം 30 നകം ജീവനക്കാരുടെ പ്രമോഷന്‍ ഇന്റര്‍വ്യു നടത്തും. നാളെ പകല്‍ 11ന് ബോര്‍ഡ് യോഗം നടക്കും.