Kerala

ജേഷ്ടൻ കഞ്ചാവ് കേസിലെ പ്രതി;ഇപ്പോൾ അനുജനെയും കഞ്ചാവുമായി എക്സൈസ് പിടികൂടി

കോട്ടയം :പാമ്പാടി :കഞ്ചാവുമായി യുവാവ് പിടിയിൽ മുട്ടമ്പലം കീഴുക്കുന്ന സ്വദേശിയായ അബ്സലോം ആന്റണി എന്ന യുവാവ് ആണ് പാമ്പാട് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.

നിലവിൽ ഇയാൾ  ചേന്നംകുന്ന് കവല ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാളുടെ  സഹോദരൻ പാമ്പാടി റേഞ്ചിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.

ദിവസങ്ങളായി പാമ്പാടി റേഞ്ച് മഫ്തി ടീം പാർട്ടി ഇയാളെ  നിരീക്ഷിച്ചു വരികയായിരുന്നു. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് പിസിയോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോയ് കെ മാത്യു സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്,സാജിദ് വനിതാ സിവിൽ ഓഫീസർ ആശാലത സി എസ് എന്നിവരും ഉണ്ടായിരുന്നു. യുവാവിനെ  മതിയായ ജ്യാമ്യത്തിൽ വിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top