Kerala
വെള്ളപൊക്കത്തിൽ നിന്നും പാലായെയും;വ്യാപാരികളെയും രക്ഷിക്കാൻ മണൽ നീക്കം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് (ബി) വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു
പാലാ: മഴക്കാലത്തുണ്ടാകുന്ന വെള്ളപൊക്കത്തിൽ നിന്നും പാലായേയും വ്യാപാരികളേയും രക്ഷിക്കാൻ അടിയന്തിരമായി ആറ്റിലെ മണൽ നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായ വേണു വേങ്ങക്കൽ ആവശ്യപ്പെട്ടു.
മിനി സിവിൽ സ്റ്റേഷനിലും പരിസര പ്രദേശത്തും എത്തുന്നവരുടെ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുവാൻ അടിയന്തിരമായി മിനി സിവിൽ സ്റ്റേഷന് പിറകിലുള്ള ശൗചാലയം ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും വികസന സമിതി യോഗത്തിൽ കേരളാ കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചു.
വൈകിട്ട് കേരളാ കോൺഗ്രസ് (ബി) നിയോജക മണ്ഡലം കമ്മിറ്റി ആഫീസിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വേന്നു വേങ്ങക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട് സതീഷ് ബാബു ,പാലാ നിയോജക മണ്ഡലം സെക്രട്ടറി മനോജ് പുളിക്കൽ ,മുത്തോലി മണ്ഡലം പ്രസിഡണ്ട് സതീഷ് വടക്കേൽ ,യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് പഴനിലം ,മീനച്ചിൽ മണ്ഡലം പ്രസിഡണ്ട് സോജൻ ജോസഫ് ,കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് ഗണേഷ് പി എന്നിവർ പ്രസംഗിച്ചു.