ഈരാറ്റുപേട്ട :മയക്കുമരുന്നുകളുടെയും ലഹരിപദാർത്ഥങ്ങളുടെയും പിടിയിൽ നിന്നും നമ്മുടെ വിദ്യാർഥികളെയും യുവാക്കളെയും രക്ഷിക്കുന്നതിന് നിലവിൽ നടക്കുന്ന ഔപചാരിക നടപടികൾ മാത്രം മതിയോ ഗൗരവപൂർവ്വം സമൂഹം ചിന്തിക്കുക.
എളുപ്പവഴികളിലൂടെ പണം സമ്പാദിക്കുന്ന സംസ്ഥാനത്തെ മനുഷ്യത്വം മരവിച്ച കുറേ വ്യക്തികളും ചില മാഫിയ സംഘങ്ങളും പണത്തിനുവേണ്ടി എന്തും ചെയ്യുന്ന സമൂഹത്തിലെ ചില പകൽ മാന്യന്മാരായ ഉന്നതരുടെ പിന്തുണയോടെ കേരളത്തിന്റെ ക്യാമ്പസുകളും പൊതു ഇടങ്ങളും വഴി. MDMA. ഇഞ്ചക്ഷൻ വഴി ഉപയോഗിക്കുന്ന ലഹരി മരുന്നുകൾ എന്നിവ ഉൾപ്പെടെ വിദ്യാർഥികളുടെയും യുവാക്കളുടെയും തലച്ചോർ മരവിപ്പിക്കുന്ന തരത്തിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും അറിവില്ലാത്ത കുഞ്ഞുങ്ങളെ ഇതിന് അടിമയാക്കുകയും ചെയ്തു വരികയാണ്.
പണ്ടൊക്കെ 150 ഗ്രാം കഞ്ചാവ് എന്നുകേട്ടാൽ നമുക്ക് ഭയമായിരുന്നു ഇപ്പോൾ 400 ഉം 500 കിലോ വരെയാണ് കടത്തിക്കൊണ്ടുവരുന്നത് കിലോ കണക്കിന് MDMA..വരുന്നു പോലും പിടിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ആരെങ്കിലും കൂട്ടുകക്ഷികൾ ഒറ്റിക്കൊടുക്കുന്നതു മാത്രമാണ് ഉദ്യോഗസ്ഥർ പിടിച്ച് മാധ്യമ വാർത്തയാക്കി അധികാരികൾ നിവൃത്തിക്കൊള്ളുന്ന ത് . അതിലും എത്രയോ ഇരട്ടി ലഹരിവസ്തുക്കൾ ഇവിടെ വിറ്റഴിക്കപ്പെടുന്നു നമ്മുടെ വരും തലമുറയെ അപ്പാടെ നശിപ്പിച്ചു തകർക്കാനുള്ള ഈ ലഹരി മാഫിയകളെയും അവരെ സംരക്ഷിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്ന ശക്തികളെയും തടയാനും
നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ത്രിതല ഭരണസമിതികളുടെ നേതൃത്വത്തിൽ പോലീസ് എക്സൈസ് റവന്യൂ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും കുടുംബശ്രീകളുടെയും സംയുക്ത സ്ഥിരസമിതികൾക്ക് രൂപം കൊടുത്തു വ്യാപകമായ പ്രചരണങ്ങളും നടത്തി ലഹരി വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തി തടഞ്ഞ് നാടിനെയും യുവാക്കളെയും സംരക്ഷിക്കാൻ സർക്കാർ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകി പ്രായോഗിക ഇടപെടലുകളും നടപടികളും സ്വീകരിക്കണം. നിലവിലെ ചടങ്ങ് പരിപാടികൾകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല തീർച്ച. നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ ശ്രദ്ധിക്കണം അത്രയും ഭീകരമാണ് യാഥാർത്ഥ്യം..
എം ജി ശേഖരൻ (സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം )
9747008483