Kottayam

ഫ്ളക്സിനെ ചൊല്ലി പാലായിൽ സംഘർഷ സാധ്യത:പക്ഷെ ഒന്നും സംഭവിച്ചില്ല

 

ഫ്ളക്സിനെ ചൊല്ലി പാലായിൽ യൂത്ത്ഫ്രണ്ട് ,യു.ഡി.എഫ് സംഘർഷം ഉരുണ്ടുകൂടിയെങ്കിലും ;ഫുഡ് ബോൾ കമന്ററിയിൽ പറയുന്ന പോലെ പക്ഷെ ഒന്നും സംഭവിച്ചില്ല .


പാലാ: ഫ്ളക്സിനെ ചൊല്ലി പാലായിൽ സംഘർഷം .മാണി സി കാപ്പനെ അധിക്ഷേപിച്ച് കൊണ്ട് പാലാ കുരിശുപള്ളി കവലയിൽ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതാണ് സംഘർഷ കാരണം.


ഇതിനെ ചൊല്ലി രാവിലെ യു.ഡി.എഫ് നേതാക്കൾ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതെ തുടർന്ന് ഒരു വിഭാഗം യു.ഡി.എഫ് പ്രവർത്തകർ കുരിശുപള്ളി കവലയിൽ കേന്ദ്രീകരിച്ച് ഫ്ളക്സ് നശിപ്പിക്കുവാൻ ആലോചിച്ചു.ഇത് മനസിലാക്കിയ യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ പയ്യപ്പള്ളി മൊബൈൽ സിൻ്റെ ഭാഗത്ത് കേന്ദ്രീകരിക്കുകയായിരുന്നു.യു.ഡി.എഫ് പ്രവർത്തകർ സുപ്രിയ ക്കടയുടെ ഭാഗത്തും കേന്ദ്രീകരിച്ചു.യൂത്ത് ഫ്രണ്ട് പ്രവർത്തകർ 50 ഓളം ആയപ്പോൾ യു  ഡി എഫ് കേന്ദ്രങ്ങളിൽ മ്ലാനത പരന്നു .


ആളെണ്ണം കുറവായതോടെ യു.ഡി.എഫ് പ്രവർത്തകർ കൊഴിയാൻ തുടങ്ങി.ഒരു അഭിഭാഷകൻ സ്ക്കൂട്ടറിൽ വന്നിട്ട് വന്ന പോലെ അതെ സ്പീഡിൻ കുരിശുപള്ളി കവലയിലേക്ക് തിരിച്ച് പോയി. തുടർന്ന് ഫോണിൽ പറഞ്ഞു. അവർ ഇപ്പോൾ തന്നെ പത്ത് എൺപത് പേരുണ്ട് .പൊതിരെ അടി കിട്ടും.വരണ്ട ട്ടോ …


സംഘർഷ മേഖലയിലെ സ്ഥിരം സാന്നിദ്ധ്യമായ ഷാജു വി തുരുത്തനും എത്തിയതോടെ യൂത്ത്ഫ്രണ്ട് കേന്ദ്രങ്ങളിൽ ഉന്മേഷമായി.ഉടൻ തന്നെ പോലീസെത്തി പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും പിരിഞ്ഞു പോവുകയായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top