Kerala

ഋഷി സുനക് അടക്കം 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെൻ്റിൽ;പുതിയ ചരിത്രമെഴുതിയവരിൽ കോട്ടയം സ്വദേശിയും

ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായിരുന്ന ഋഷി സുനക് നേതൃത്വം നല്‍കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടി. 14 വർഷമായി അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഇത്തവണ നേടാനായത് 121 സീറ്റുകൾ മാത്രമാണ്.

ലേബര്‍ പാര്‍ട്ടി 412 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് 71 സീറ്റുകളുമായി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഇന്ത്യൻ വംശജനായ സുനകിന് പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെത്തി.ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

കേരളം മുതല്‍ പഞ്ചാബ് വരെ വേരുകളുള്ള ആ എംപിമാരില്‍ പ്രധാനപ്പെട്ട പതിനൊന്ന് പേരെ പരിചയപ്പെടാം.

സോജൻ ജോസഫ്

പാര്‍ട്ടി : ലേബര്‍ പാര്‍ട്ടി

മണ്ഡലം : ആഷ്ഫഡ്

ഭൂരിപക്ഷം : 1779

കോട്ടയം സ്വദേശി

കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്.

കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമായ ആഷ്ഫഡ് പിടിച്ചെടുത്താണ് സോജൻ ജോസഫ് താരമായത്.

ബ്രിട്ടീഷ് പാര്‍ലമെന്‍റിലെത്തുന്ന ആദ്യ മലയാളിയാണ് സോജന്‍ ജോസഫ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top