നക്ഷത്രഫലം 2024 ജൂലൈ 07 മുതൽ 13 വരെ

സജീവ് ശാസ്താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
അശ്വതി: , മുൻകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ , തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും , വിവാഹ ആലോചകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും , ഭക്ഷണസുഖം വർദ്ധിക്കും.
ഭരണി: ആരോഗ്യപരമായി വാരം അനുകൂലമാണ് , രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം, സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർദ്ധന ,പണമിടപാടുകളിൽ നേട്ടം.
കാർത്തിക: ഭൂമി വിൽപ്പനയിൽ തീരുമാനമാനമുണ്ടാകും, മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃത്തുക്കൾ വഴി ഗുണ വർദ്ധിക്കും , സർക്കാർ ആനുകൂല്യം .
രോഹിണി : ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.
മകയിരം: വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, വിദേശ തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കും, ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും .
തിരുവാതിര: ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർദ്ധിക്കും , ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും.
പുണർതം: സാമ്പത്തിക വിഷമം നേരിടും , സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.
പൂയം: ചികിത്സകളിൽകഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും, ധനപരമായി വാരം പൊതുവെ അനുകൂലമല്ല , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
ആയില്യം: അനാവശ്യമായ പണച്ചെലവ് നേരിടും, അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, കൂടുതൽ യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം , ബിസിനസ്സ് പുഷ്ടിപ്പെടും .
മകം: അവിചാരിത യാത്രകൾ വേണ്ടിവരും, എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർദ്ധിക്കും അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന മാറിപ്പോകും.
പൂരം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും , പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടിവരും, ബിസിനസ്സിൽ നേട്ടം.
ഉത്രം: പൊതുവെ അനുകൂലമായവാരം , പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും.
അത്തം: ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , ധനപരമായി അനുകൂല വാരമാണ്, പ്രണയ ബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും.
ചിത്തിര: കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം , ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ വർദ്ധിക്കും, അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി.
ചോതി: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും , വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടംനേരിടും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.
വിശാഖം: പുതിയ വാഹനം വാങ്ങുവാൻ അവസര മൊരുങ്ങും , അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക , സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും, വ്യവഹാരങ്ങളിൽ വിജയം.
അനിഴം: ഉല്ലാസ യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബസുഖ വർദ്ധനയുണ്ടാകും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും, വിവാഹം വാക്കുറപ്പിക്കും.
തൃക്കേട്ട: സന്താനങ്ങൾക്കായി പണച്ചെലവ് , ഇരുചക്ര വാഹനം മൂലം ധനനഷ്ടം , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത,
മൂലം : തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
പൂരാടം : കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും.സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കും.
ഉത്രാടം : വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.
തിരുവോണം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷ ങ്ങള് കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും.
അവിട്ടം : വാക്സാമര്ത്ഥ്യം മുഖേന കാര്യ വിജയം സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും . .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.
ചതയം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും . ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും, . തൊഴില്‍ രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല . വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും.
പൂരുരുട്ടാതി : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ദ്ധിക്കും.
ഉത്രട്ടാതി : കര്‍മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത.. യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
രേവതി: ജലജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും.സ്വദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.

