Kottayam

കുവൈറ്റിലെ ഫ്ളാറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞ ഷിബു വർഗീസിൻ്റെ ഭാര്യയ്ക്ക് സർക്കാർ ധനസഹായം മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി കൈമാറി

Posted on

കുവൈത്തിൽ ഫ്ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പായിപ്പാട് പള്ളിക്കച്ചിറ കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിൻ്റെ ഭാര്യ റോസി തോമസിന് അനുവദിച്ച ധനസഹായം സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ തൃക്കൊടിത്താനത്തെ പാറക്കുളം വീട്ടിലെത്തി കൈമാറി.


സർക്കാർ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. രാജു, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം റ്റി. രഞ്ജിത്ത്,


ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്,
തഹസിൽദാർ പി.ജി. മിനിമോൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ ലാലി മോൻ ജോസഫ്, റ്റി.പി. അജിമോൻ, വില്ലേജ് ഓഫീസർമാരായ എം. സബീന, സെബാസ്റ്റ്യൻ വർഗീസ്
എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version