Kerala

സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ ലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട് ചെയ്യാൻ തുടങ്ങി

മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് പൂർണ്ണമായി നിലച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ നമ്പറിലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് നെറ്റ്‌വർക് തകരാറിലായത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു.

അതേസമയം ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, ഭാരതി എയര്‍ടെല്‍, വി നെറ്റ് വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയർത്തിയത്.

നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഒരുവിഭാഗം ബിഎസ്എന്‍എല്ലിലേക്ക് മാറാൻ തുടങ്ങി. ജനപ്രിയ റീചാര്‍ജ് ഓഫറുകളുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയയത്. ഇതോടെ ഡിമാൻഡും ഇരട്ടിച്ചു ഈ സാഹചര്യത്തിലാണ് ബി എസ്‌ എൻ എൽ നെറ്റ്‌വർക് തകരാറിലാകുന്നത്. ഇതോടെ നിരവധി ഉപഭോക്താക്കളാണ് നിരാശരായി മടങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top