Kerala

ഹൃദയം തകരാറിലെങ്കിൽ ഈ ആറ് ലക്ഷണം കാണിക്കും;വിശദമായി വായിക്കാം

Posted on

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ മിടിപ്പൊന്ന് നിന്നാല്‍ അതോടെ ആയുസ് തീരും. ഒരു മണിക്കൂറില്‍ 4000 തവണയിലേറെ, ഒരു മനുഷ്യായുസില്‍ 300 കോടിയില്‍ അധികം ഇടതടവില്ലാതെ മിടിയ്ക്കുന്നു. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. അതായത് ഈ പ്രശ്നത്തിനുള്ള ചികിത്സയ്ക്കൊപ്പം കാരണം അറിഞ്ഞുള്ളത് എന്നത് കൂടി പ്രധാനമാണ്.

കൊറോണറി ആര്‍ട്ടറി ഡിസീസ്
ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഇതുണ്ടാകുന്നത് ഹാര്‍ട്ട് അറ്റാക്ക് കാരണം ഹൃദയത്തിന്റെ കോശസമൂഹത്തിനും പേശികള്‍ക്കുമെല്ലാം തകരാറുണ്ടാകുന്നതിനാല്‍ ഇതുണ്ടാകാം. ചില കുട്ടികളില്‍ ജന്മനാ തന്നെയുണ്ടാകുന്ന ഘടനാപ്രശ്നങ്ങളും മറ്റും കാരണമുണ്ടാകുന്ന ഹൃദയപ്രശ്നം, വാല്‍വുകളുടെ ചുരുക്കം ഹാര്‍ട്ട് ഫെയിലിയറാകാറുണ്ട്, പാരമ്പര്യം, ജനിതിക രോഗങ്ങള്‍ എന്നിവയെല്ലാം ഈ പ്രശ്നത്തിന് വഴിയൊരുക്കാറുണ്ട്. വൈറല്‍ ഇന്‍ഫെക്ഷന് ശേഷം വരുന്ന ഇന്‍ഫ്ളമേഷന്‍ കാരണം ഹാര്‍ട്ട് ഫെയിലിയറാകാം. ശരീരത്തിന്റെ മറ്റു പല പ്രശ്നങ്ങളും ഇതിന് കാരണമാകും. കീമോതെറാപ്പി, തൈറോയ്ഡ്, അനീമിയ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണവും ഇതുണ്ടാകാം. ഇതിലെല്ലാം തന്നെ ഹൃദയത്തിന്റെ സങ്കോചശക്തി കുറയുന്നു. ഹാര്‍ട്ട് ഫെയിലിയറുണ്ടെങ്കില്‍ ഇത് പല ലക്ഷണങ്ങളായി നമ്മുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ മറ്റു പല പ്രശ്നങ്ങള്‍ കാരണവും ഇത്തരം ലക്ഷണങ്ങളുണ്ടാകാം. ഇതിനാല്‍ ഈ ഹാര്‍ട്ട് ഫെയിലിയര്‍ കാരണമാണോ ഇത്തരം ലക്ഷണം എന്നത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ശ്വാസതടസം
ശ്വാസതടസം ഇത്തരത്തില്‍ ഹാര്‍ട്ട് ഫെയിലിയര്‍ കാരണം വരുന്ന ഒന്നാണ്. നാം എന്തെങ്കിലും ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴോ ചിലപ്പോള്‍ വെറുതേയിരിയ്ക്കുമ്പോഴോ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ചിലപ്പോള്‍ രാത്രിയിലാകും ഇത് അനുഭവപ്പെടുക. ഉറക്കത്തിലും ഇതുണ്ടാകാം. കിടക്കുമ്പോള്‍ ശ്വാസം കിട്ടാതെ ചിലര്‍ക്ക് എഴുന്നേറ്റ് നടക്കേണ്ടി വരും. ചിലര്‍ നന്നായി ഫിസിക്കല്‍ ആക്ടിവിറ്റി ചെയ്തതിന് ശേഷം ഒട്ടും ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നത് കാണാം. ഇതെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.ഹൃദയത്തിന് രക്തം സംഭരിയ്ക്കാന്‍ സാധിയ്ക്കാതെ വരുമ്പോള്‍ ഇത് പള്‍മൊണറി വെയിനുകളില്‍ അടിഞ്ഞ് കൂടുന്നതാണ് കാരണമായി വരുന്നത്.

ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം
പെട്ടെന്ന് ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം ഹൃദയാരോഗ്യം തകരാറിലാകുന്നതിന്റെ സൂചന കൂടിയാകാം. വയറ്റിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതിനാല്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നതാകും ഭാരക്കുറവിന് പുറകില്‍. ഫ്ളൂയിഡ് റീട്ടെന്‍ന്‍ഷന്‍ ഭാരക്കൂടുതലിന് കാരണമാകും. ഇത് കാലില്‍ നീരിനും കാരണമാകാം. ശരീരമാകെ നീര് വന്നതുപോലെയുള്ള തോന്നലുണ്ടാകാം.

ഓര്‍മക്കുറവ്
ഓര്‍മക്കുറവ് മറ്റൊരു ലക്ഷണമാണ്. ഇതുപോലെ കാര്യങ്ങള്‍ ക്രോഡീകരിയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ കാരണമുണ്ടാകാം. രക്തത്തിലെ സോഡിയം പോലെയുള്ള ചില ഘടകങ്ങളുടെ കുറവാണ് ഇതിന് കാരണമാകുന്നത്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് തലച്ചോറിനെ ബാധിയ്ക്കുന്നതിനാല്‍ ഓര്‍മക്കുറവ് പോലെയുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

എപ്പോഴും ക്ഷീണം
എപ്പോഴും ക്ഷീണം തോന്നുന്നത് മറ്റൊരു പ്രശ്നമാണ്. സാധാരണ ദൈനംദിന പ്രവൃത്തികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോളും ക്ഷീണം തോന്നും. ഇതല്ലാതെ ഭക്ഷണശേഷം വല്ലാതെ ഉറക്കം വരുന്നത് പോലെയുളഅല തോന്നല്‍, നടക്കുമ്പോള്‍ ശ്വാസം കിട്ടാത്തത് പോലെയുള്ള തോന്നല്‍ എന്നിവയുമുണ്ടാകാം, ഹൃദയമിടിപ്പ് കൂടാ, കിതപ്പ് അനുഭവപ്പെടാം, വയര്‍ എപ്പോഴും നിറഞ്ഞത് പോലെ തോന്നാം, കാലുകളില്‍ നീരുണ്ടാകാം. ഇതെല്ലാം പല രോഗങ്ങളുടേയും ലക്ഷണമാണെങ്കിലും ഹാര്‍ട്ട ഫെയിലിയര്‍ ലക്ഷണം കൂടിയാണ്. ഇതിനാല്‍ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version