പാലാ :ചില കുത്തക പത്രങ്ങളെ കൂട്ടുപിടിച്ചു കൊണ്ടുള്ള വികസന തട്ടിപ്പാണ് നാളിതു വരെ പാലായിൽ മാണി സി കാപ്പൻ നടത്തിയിട്ടുള്ളതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.വഞ്ചനാ കുറ്റം നടത്തിയ മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ്.
എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ തന്ത്രപരമായി തന്റേതാണെന്നു പ്രചരിപ്പിച്ചു കൊണ്ടുള്ള വികസന തട്ടിപ്പാണ് മാണി സി കാപ്പൻ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.ഇത് എല്ലാ കാലത്തും നടപ്പിലാക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്നും ലാലിച്ചൻ ജോർജ് ചൂണ്ടി കാട്ടി .
പാലായുടെ അന്തസ്സിനും ആഭിജാത്യത്തിനും ഏട്ടാ കളങ്കമാണ് മാണി സി കാപ്പനെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു .
പൊതു യോഗത്തിൽ പി.എം.ജോസഫ്(സിപിഎം ഏരിയാ സെക്രട്ടറി ) അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജോര്‍ജ്, ടോബിന്‍ കെ.അലക്‌സ്, ജോസ് ടോം,ഷാജു വി തുരുത്തൻ ; ബെന്നി മൈലാടൂര്‍, ബേബി ഉഴുത്തുവാല്‍ ,പി.കെ.ഷാജകുമാര്‍,ജോസുകുട്ടി പൂവേലിൽ ; പ്രശാന്ത് നന്ദകുമാര്‍, ഷാര്‍ളി മാത്യു,നിർമ്മലാ ജിമ്മി ; റാണി ജോസ് , പെണ്ണമ്മ ജോസഫ്, ജോസിന്‍ ബിനോ, ജോസുകുട്ടി പൂവേലി;സോണി തെക്കേൽ ;ബെന്നി തെരുവത്ത്;സണ്ണി പൊരുന്നക്കോട്ട് എന്നിവർ പ്രസംഗിച്ചു.