Kerala

ആറന്മുള ക്ഷേത്രത്തെ സംബന്ധിച്ച് അസ്സി. കമ്മീഷണർ നൽകിയ കത്തിന് തന്ത്രി മറുപടി നൽകി

Posted on

 

ആറന്മുള :ഔദ്യോഗികമായി അറിയിച്ച കാര്യങ്ങളിൽ അതത് സമയത്ത് തന്ത്രിപക്ഷത്ത് നിന്ന് പരിഹാരം ചെയ്തിട്ടുണ്ട് എന്നും, ഔദ്യോഗികമായി അറിയിച്ചത് കൂടാതെ ഭക്തരായവർ പലപ്പോഴായി അറിയിച്ചതും, ബന്ധപ്പെട്ടവരിൽ നിന്നും ക്ഷേത്ര കാര്യങ്ങളിൽ നിരന്തരം ഉപേക്ഷ വിചാരിക്കുന്നതും പരാതികളായി അറിഞ്ഞിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മുൻപ് നടന്ന ദേവഹിതത്തിന് പൂർണമായും പരിഹാരങ്ങൾ ചെയ്യാത്തതും പരാമർശിക്കുന്നു.

ഒന്നിലധികം നിമിത്തങ്ങൾ തുടർച്ചയായി സംഭവിക്കയാൽ അവ ദുർന്നിമിത്തങ്ങളാവുകയും ചെയ്യുമ്പോൾ അതിന് ശാസ്ത്രവും, ആചാരപ്രകാരവും അഷ്ടമംഗല ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞ്,ഉചിതമായ പരിഷ്കരണങ്ങൾ ചെയ്യുക എന്നതാണ്.എന്നാൽ അങ്ങനെ ഒരു നിർദ്ദേശം തിരുവാറന്മുള ക്ഷേത്രത്തിൽ എങ്ങനെ നടപ്പാക്കും എന്നതിൽ വലിയ ആശങ്ക പ്രകടിപ്പിക്കുന്നു.

കാരണമായി ക്ഷേത്രസങ്കേതത്തിലെ നിർമ്മിതികളും, ജീവനക്കാരുടെ കുറവുമൂലം ബന്ധപ്പെട്ട വിഷയങ്ങളിലെ ദുരനുഭവങ്ങളും ഭൗതിക ജീർണ്ണതകൾ മൂലമുള്ള തകര്‍ച്ചകൾ തുടർന്നും സംഭവിക്കുമെന്നതും സാമാന്യ യുക്തികൊണ്ട് ഉറപ്പാണെന്നും പറയുന്നു.വൈകാരിക ആവേശത്തിൽ പ്രശ്നചിന്ത മാത്രം ആവാതെ അവ ഏറ്റെടുത്തു സമയബന്ധിതമായി പൂർത്തീകരിക്കാൻ ജാഗ്രത ഉണ്ടായില്ലെങ്കിൽ അത് നിശ്ചയദാർഢ്യമുള്ള ആറന്മുളതേവരെ അവഗണിക്കുന്നതും അപമാനിക്കുന്നതുമായി മാറുമെന്നും തന്മൂലമുള്ള ദേവകോപം വലുതായിരിക്കുമെന്നും പറയുന്നു.

ആയതിനാൽ കിഴക്കേ ഗോപുരം പണി വേഗത്തിൽ പൂർത്തിയാക്കി, ശ്രീകോവിലിലെ ചോർച്ച, സോപാനം പിത്തള പൊതിഞ്ഞതിന്റെ കേട് ജീവനക്കാരുടെ കുറവ്, മാലിന്യപ്രശ്നം എന്നിവ പരിഹരിച്ച് ക്ഷേത്രത്തിൽ വ്യക്തമായ പെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്ത്,ശേഷം പ്രശ്നചിന്ത മുതൽ പരിഹാര പൂർത്തീകരണം വരെ മുൻപിൽ നിന്നു നടപ്പാക്കാൻ സന്നദ്ധരായവരിൽ നിന്നും രേഖാമൂലം ഉറപ്പും ദേവന് മുന്നിൽ സത്യം ചെയ്തും വാങ്ങി,
അടിയന്തിര പ്രാധാന്യത്തോടെ യോഗ്യരായ ജ്യോതിഷികളാൽ അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതിനും ക്ഷേത്രത്തിൽ താന്ത്രിക അവകാശമുള്ള മൂന്ന് തന്ത്രിമാരും കൂടി ഒപ്പുവെച്ച കത്തിൽ നിർദ്ദേശം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version