Kerala

കണ്ണൂരിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരുടെ ജീവിതം ദുരിതമയം:സിപിഐ (എം) കാരുടെ ചെടിച്ചട്ടി ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം മൂലം കേൾവി ശക്തി നഷ്ടമായി

Posted on

കണ്ണൂരിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ചവരെ ക്രൂരമായി ആക്രമിച്ചതിനെ രക്ഷാപ്രവർത്തനമെന്നാണ് പിണറായി വിജയൻ ഇപ്പോഴും ന്യായീകരിക്കുന്നത്. സംഭവം നടന്ന് എട്ട് മാസം കഴിയുമ്പോഴും ദുരിതജീവിതമാണ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്.

തലയിൽ രക്തം കട്ടപിടിച്ചതും കേൾവി നഷ്ടമായതുമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്ന രക്ഷാ പ്രവർത്തനത്തിന്‍റെ ബാക്കി.
നവകേരളത്തിലെ മാതൃകാ യുവത്വമാണ് പഴയങ്ങാടിയിലെ ‘രക്ഷാപ്രവർത്തകർ’ മുഖ്യമന്ത്രിക്ക്. ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് നടത്തിയ സൽകൃത്യം ഇനിയും തുടരട്ടെ എന്ന ആഹ്വാനത്തിൽ നിന്ന് അദ്ദേഹം പിന്നോട്ടേ പോയിട്ടില്ല.

ഡിവൈഎഫ്ഐ പഴയങ്ങാടിയിൽ രക്ഷപ്പെടുത്തിയവരുടെ സ്ഥിതി പിന്നീടെന്താണെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. യൂത്ത് കോൺഗ്രസിന്‍റെ ജില്ലാ വൈസ് പ്രസിഡന്‍റ് സുധീഷ് വെളളച്ചാൽ ആണ് മർദ്ദനത്തിന് ഇരയായതിൽ ഒരാൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version