ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 2023-24 പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ മെയ്ന്റെനൻസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ നിർവഹിച്ചു.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണ് GMLPS. ഉദ്ഘാടന കർമ്മത്തിന് വൈസ് ചെയർമാൻ Adv. മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത നിർവഹിച്ചു. വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ പിഎം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ഫാസില അബ്സാർ (വികസന കാര്യം ),
ഷെഫ്ന ആമീൻ (ആരോഗ്യ കാര്യം), നാസ്സർ വെള്ളൂപ്പറമ്പിൽ,സുനിൽ കുമാർ,SK നൗഫൽ, റിയാസ് പ്ലാമൂട്ടിൽ,അബ്ദുൽ ലത്തീഫ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി മോൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.മാത്യു കെ ജോസഫ് പദ്ധതി വിശദീകരണം നൽകി.PTA പ്രസിഡന്റ് അനസ് പീടിയേക്കൽ നന്ദി അർപ്പിച്ചു.