പറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ തിരിച്ച് രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിന്‍റെ ജീവൻ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പാമ്പ് ചത്തു. രജോലിയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ സന്തോഷ് ട്രെയിനിൽ കടന്ന് ഉറങ്ങവേ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
പാമ്പിന്‍റെ കടിയേറ്റ് ഉണർന്ന ഉടനെ സന്തോഷ് പാമ്പിനെ രണ്ടു തവണ തിരിച്ചു കടിച്ചു. പാമ്പ് കടിയേറ്റാൽ പാമ്പിനെ തിരിച്ചു കടിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്നും അതോടെ വിഷം പാമ്പിന്‍റെ ദേഹത്തേക്ക് തന്നെ തിരിച്ചു പോകുമെന്നും വിശ്വസിക്കുന്നതിന്‍റെ ഭാഗമായാണ് സന്തോഷ് പാമ്പിനെ തിരിച്ച് കടിച്ചത്.
സന്തോഷിനെ ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് രജോലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. ഏതിനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല.