Politics
മുംബൈ വ്യവസായിയെ വഞ്ചിച്ച മാണി സി കാപ്പനെതിരെ ഇന്ന് പ്രകടനം നടത്തുന്നവർ കിഴതടിയൂർ ;വലവൂർ സഹകരണ ബാങ്കുകളിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തിയ വിരുതന്മാർ
കോട്ടയം :പാലാ :മുംബൈ വ്യവസായിയെ വഞ്ചിച്ച മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പാലായിൽ പ്രകടനം നടത്തുന്നവർ കിഴതടിയൂർ ;വലവൂർ സഹകരണ ബാങ്കുകളിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തിയ വിരുതന്മാരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പാലാ ടൗണിൽ തന്നെയുള്ള കിഴതടിയൂർ ബാങ്കിൽ നിന്നും കോടികൾ വ്യാജമായി ലോണെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുന്നവർ ഇന്ന് എൽ ഡി എഫ് പ്രകടനത്തിൽ പൊങ്ങും.അതുപോലെ തന്നെ വലവൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത് വിദേശങ്ങളിൽ വരെ നിക്ഷേപം നടത്തിയവരും ഇന്ന് നടക്കുന്ന എൽ ഡി എഫ് പ്രകടനത്തിന്റെ മുൻ നിരയിലുണ്ടാവും .
കിഴതടിയൂർ സഹകരണ ബാങ്കിലാവട്ടെ ഇപ്പോൾ വഞ്ചനാ കുറ്റം ആരോപിക്കപ്പെട്ട മാണി സി കാപ്പനും ലോൺ ഉണ്ടെന്നുള്ളതാണ് വാസ്തവം .ഒന്നിച്ച് ലോഹ്യത്തിലിരുന്നപ്പോൾ പാറക്കൂട്ടത്തിനു കോടികളുടെ ലോൺ അനുവദിച്ചു കൊടുക്കുകയും മുന്നണി മാറിയപ്പോൾ അത് വഞ്ചന ആവുകയുമാണുണ്ടായത് .കിഴതടിയൂർ ബാങ്കിന്റെ മുൻ പ്രസിഡണ്ട് ആയ ജോര്ജ് സി കാപ്പന്റെ മുണ്ടുപാലത്തുള്ള വസതി ജപ്തി ചെയ്യുകയും എന്നാൽ ലേലത്തിൽ പിടിച്ചയാൾക്കു ആധാരം കൈമാറാൻ വിസമ്മതിക്കുകയുമാണെന്നും ആരോപണമുണ്ട് .
ഇപ്പോഴും ജോര്ജ് സി കാപ്പൻ തന്നെയാണ് ജപ്തി ചെയ്ത വീട്ടിൽ താമസിക്കുന്നത് .ഇത് ബാങ്ക് ഭരണ സമിതി അംഗീകരിച്ചു കൊടുത്തുകൊണ്ടുള്ള കള്ളക്കളിയാണെന്നും നേരത്തെ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ടായിരുന്നു .വലവൂർ ബാങ്കിലാവട്ടെ പല പേരുകളിലാണ് ഒരു എൽ ഡി എഫ് നേതാവ് 40 കോടിയോളം വെട്ടിച്ചത്.അയാളും ഇന്ന് മാണി സി കാപ്പനെതിരെ നടക്കുന്ന പ്രകടനത്തിന്റെ മുൻ നിരയിലുണ്ടാവും എന്നാണറിയാൻ കഴിഞ്ഞത് .കരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എൽ ഡി എഫ് നേതാവും 5 സെന്റ് കാരനെ വച്ച് രണ്ട് കോടിയോളം രൂപാ വലവൂർ ബാങ്കിൽ നിന്നും അമുക്കി.
എടുത്ത ലോൺ തിരിച്ചടയ്ക്കാതെ വന്നപ്പോൾ അടയ്ക്കണമെന്നാവശ്യപ്പെട്ട വലവൂർ സഹകരണ ബാങ്ക് ബോർഡ് മെമ്പറും സിപിഐ ലോക്കൽ കമ്മിറ്റിയംഗവുമായ പ്രകാശിനെ വെട്ടി കൊല്ലും എന്ന് ഭീഷണി മുഴക്കിയ പയപ്പാർ സഹോദരന്മാരും കരൂർ പഞ്ചായത്ത് ഉപ പ്രധാന മന്ത്രിയും പാലായിലെ വൈദ്യുതി ഭവന് സമീപമുള്ള ഹോട്ടലിൽ രഹസ്യ സമാഗമങ്ങൾ പല പ്രാവശ്യം കൂടിയിരുന്നു .മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ മാണി സി കാപ്പനെക്കാൾ വഞ്ചന നടത്തിയെന്നുള്ളതാണ് യാഥാർഥ്യം.