Kerala

മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പാലായിൽ ഇടതുമുന്നണിയുടെ പ്രകടനവും പൊതുയോഗവും

പാലാ : വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായിയോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) 5.30ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ളാലം പാലം ജംഗ്ഷനിലേക്ക് എൽ.ഡി.എഫ് പ്രകടനം നടത്തും.

എൽ.ഡി.എഫ് യോഗത്തിൽ  പി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ബാബു.കെ.ജോർജ്‌, ബെന്നി മൈലാടൂർ ,ടോബിൻ .കെ .അലക്സ്, ഔസേപ്പച്ചൻ ഓടയ്ക്കൽ, ഫിലിപ്പ് കുഴികുളം, ജോസ് കുട്ടി പൂവേലി,

അഡ്വ.വി.ടി.തോമസ്, പി.കെ.ഷാജകുമാർ;മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, ഡോ.തോമസ് കാപ്പൻ, പ്രശാന്ത് നന്ദകുമാർ ,പീറ്റർ പന്തലാനി, അഡ്വ.വി.എൽ.സെബാസ്ത്യൻ, വി.ആർ.വേണു, കുഞ്ഞുമോൻ മാടപ്പാട്ട്, ജിഷോ ചന്ദ്രൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top