അടൂർ :ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ആൻഡ് ഓഷ്യനിക് സാംമ്പോ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു 98 ഭാര വിഭാഗത്തിൽ കോംപാക്ട് ഫൈറ്റിഗ് ഇനത്തിൽ വെങ്കലം കരസ്ഥമാക്കി അഭിമന്യൂ. എസ്. ആർ. റഷ്യയിൽ ഉടലെടുത്ത ആയോധനകലയായ സാംമ്പോ വേൾഡ് ഒളിമ്പിക് അസോസിയേഷൻ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ അംഗീകാരമുണ്ട്.
അടൂർ ഇളമണ്ണൂർ പൂതംകര പുത്തൻപറമ്പിൽ സുനിൽകുമാറിന്റെയും രശ്മിയുടെയും മകനാണ് കരാട്ടെ , കിക് ബോക്സിങ് എന്നിവയിൽ ബ്ലാക് ബെൽറ്റു ഉള്ളഅഭിമന്യു പത്തനംതിട്ട ജില്ലയുടെ സാംമ്പോ, ജുജിറ്റ്സു എന്നീ ആയോധനകലയിൽ ഡിസ്ട്രിക് ഹെഡ്ഡുമാണ്.
കോഴഞ്ചേരി സെ. തോമസ് കോളേജിൽ മൂന്നാം വർഷ ബിരുദവിദ്യാർത്ഥി ആയ അഭിമന്യൂവിന്റെ ആഗ്രഹം ഇതേ ഇനത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു മെഡൽ നേടുക എന്നതാണ്.