Kottayam

വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധറാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

 

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി.

സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, നാഷണൽ സർവീസ് സ്കീം , സ്കൗട്ട് , ഗൈഡ്സ് ,

ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൂന്നിലവ് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ പ്രതിജ്ഞയും, മൈം , ഫ്ലാഷ്മോബ് , എന്നിവയും സംഘടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top