Kerala
സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ. എ സ്ഥാനം രാജിവെക്കണം :യൂത്ത് ഫ്രണ്ട് എം
കോട്ടയം:മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഹൈക്കോടതി ഉത്തരവ് നൽകിയ മാണിസി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡൻ്റ് ഡിനു ചാക്കോ ആവശ്യപ്പെട്ടു.
നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നും നിർദ്ദേശം വച്ചിരിക്കുകയാണ്.ഈ കേസിന്റെ വിചാരണ നീട്ടിവെപ്പിക്കാൻ മാണി സി കാപ്പൻ നടത്തിയ ശ്രമങ്ങളെല്ലാം ഇതോടെ പരാജയപ്പെട്ടിരിക്കുകയാണ്.തട്ടിപ്പ് കേസ് നിലനിൽക്കുമെന്ന കണ്ടെത്തലിന്റെയടിസ്ഥാനത്തിലാണ് മാണി സി കാപ്പൻ്റെ എല്ലാ വാദങ്ങളെയും തള്ളി വിചാരണ നേരിടാൻ കോടതി ഉത്തരവായിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ജനപ്രതിനിധി എന്ന നിലയിൽ ഇനി സ്ഥാനത്ത് തുടരുവാൻ യാതൊരു അവകാശവും ഇല്ലാത്ത മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും ഡിനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.