Kerala
എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
ആലപ്പുഴ:എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി ഭാരതിയാണ് വിധി പ്രസ്താവിച്ചത്. 2022 ജൂലൈ 19 ന് ചേർത്തല ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് മുൻവശം കാറിൽ എം ഡി എം എയും ഹാഷിഷ് ഓയിലും വിൽപ്പനക്കായി കൊണ്ടുവന്ന എറണാകുളം പിറവം കൊട്ടാരകുന്നേൽ വീട്ടിൽ സ്റ്റിബിൻ മാത്യൂ(28),
കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിൽ റസിയാ മൻസിലിൽ മുഹമ്മദ് റസ്താൻ (31), കണ്ണൂർ കരിവെള്ളർ പേരളം പഞ്ചായത്തിൽ തെക്കേ കരപ്പാട്ട് വീട്ടിൽ അഖിൽ (27) എന്നിവരെയാണ് ശിക്ഷിച്ചത്.