Politics

എസ് എഫ് ഐ വിദ്യാർത്ഥി സംഘടനകൾക്ക് അപമാനം:യുവമോർച്ച പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ

കോഴിക്കോട്: എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകൾക്ക് അപമാനമായി മാറിയെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി ഗുരുദേവകോളേജ് പ്രിൻസിപ്പലിൻ്റെ മുഖത്തടിക്കുകയും രണ്ട് കാലിൽ നടത്തില്ല എന്ന ഭീഷണിയും കാണിക്കുന്നത് ലക്ഷണമൊത്ത തെമ്മാടി കൂട്ടമായി എസ് എഫ് ഐ മാറിയെന്നാണ്.

എസ് എഫ് ഐ ക്രിമിനലുകൾക്കെതിരെ പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് നോക്കി നിൽക്കാനാവില്ല. വിദ്യാർത്ഥി സമുഹത്തിന് അപമാനമുണ്ടാക്കുന്ന ഈ വിദ്യാർത്ഥി പ്രസ്ഥാനത്തെ നിലക്ക് നിർത്താൻ സി പി എം തയ്യാറാവണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top