Kerala
അരുവിത്തുറ കോളേജിൽ ആർട്ട് ഹൗസ് ഉദ്ഘാടനം ചെയ്തു
കോട്ടയം :അരുവിത്തുറ : വിദ്യാർത്ഥികളുടെ നൈസർഗ്ഗിക വാസനകൾക്ക് വേദിയൊരുക്കി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംരംഭമായ ആർട്ട് ഹൗസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി ആർട്ട് ഹൗസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ആർട്ട് ഹൗസ് കോഡിനേറ്റർമാരായ ഡോ നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് എന്നിവർ സംസാരിച്ചു.