പാലാ :പാലാ പുലിയന്നൂർ റോഡിലെ അപകടകരമായ റിവൈഡർ പൊളിച്ചു നീക്കുന്ന ജോലി ഇന്ന് രാവിലെ ആരംഭിച്ചു .നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന ഈ ജങ്ഷനിലെ കാഴ്ച മറയ്ക്കുന്ന റിവൈഡർ പൊളിച്ചു നീക്കണമെന്ന് നാളുകളായി ജനങ്ങൾ ആവശ്യപ്പെടുകയായിരുന്നു .പൂഞ്ഞാർ ഏറ്റുമാനൂർ സംസ്ഥാന പാതയും പാലാ സമാന്തര റോഡും സംഗമിക്കുന്ന പുലിയന്നൂർ ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു .ഈയിടെ ഒരു വിദ്യാർത്ഥി മരണപ്പെട്ടിരുന്നു .
ഇക്കാര്യം മുൻ നിർത്തി മാണി സി കാപ്പൻ അധികൃതരുടെ യോഗം വിളിക്കുകയും ;യോഗത്തിൽ വച്ച് റിവാടാർ പൊളിച്ച് മാറ്റുവാൻ തീരുമാനിക്കുകയുമായിരുന്നു .ഇന്ന് രാവിലെ പൊളിക്കൽ ജോലികൾ ആരംഭിച്ചു,അനു എം. ആർ, അസിസ്റ്റന്റ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം പാലാ കിരൺ, അസിസ്റ്റന്റ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം, കോട്ടയം സന്തോഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഉപവിഭാഗം, കോട്ടയം എന്നിവരാണ് ജോലികളുടെ മേൽ നോട്ടം വഹിക്കുന്നത് .
എം.എൽ.എ യുടെ പ്രതിനിധി ടി.വി ജോർജ് ,കൗൺസിലർ ജിമ്മി ജോസഫ് ,തങ്കച്ചൻ മുളങ്കുന്നം ,എം .പി കൃഷ്ണൻ നായർ ,പ്രശാന്ത് വള്ളിച്ചിറ, മുരളി കെ.സി തുടങ്ങിയവർ സ്ഥലത്തെത്തി നേതൃത്വം നൽകി.