Kottayam

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 116ൽ പേർ മരിച്ചു

 

 

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 116ൽ അധികം പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് പരുപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആൾ ദൈവമായ ഭോലെ ബാബാ യുടെ  ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണ് പരിപാടിയെന്നും. ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക  നി​ഗമനം.രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്‌ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

എന്നാൽ ഉത്തർപ്രദേശിൽ തുടരുന്ന കനത്ത ചൂടിൽ ഒരു ലക്ഷം പേരാണ് ഒത്തു കൂടിയത്.കനത്ത ചൂടിൽ നിന്നും രക്ഷതേടി ജനം പുറത്തേക്കു പാഞ്ഞതാണ് അപകടകാരണം .അതേസമയം ആൾ ദൈവത്തെ കാണാനുമില്ല .അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്ന പൊലീസിന് നിരാശരായി മടങ്ങി .മരിച്ചവരിൽ 89 പേർ ഹസ്ര സ്വേടിശികളും .27 പേർ ഇറ്റ സ്വദേശികളുമാണ് .ആശുപത്രികളിൽ വേണ്ട സൗകര്യങ്ങളില്ലാത്തത് മരണ സംഖ്യ കൂട്ടി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top