വ്യാജ എകെ 47 തോക്കുകളും അംഗരക്ഷകരുമായി റീൽസ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അരുൺ കട്ടാരെയാണ് അറസ്റ്റിലായിരിക്കുന്നത്.ആയുധം കൈവശം വെയ്ക്കൽ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തോക്കുകളുമായി പോസ് ചെയ്യുന്നത് വഴി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കാട്ടാരെയുടെ പ്രവർത്തനങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികെയാണ് എകെ 47 തോക്കുമായി ഒരാൾ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് കട്ടാരെയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം, വ്യാജ തോക്ക് ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കട്ടാരെക്കെതിരെ ആയുധ നിയമവും ഐപിസി 290 (ഇപ്പോൾ ഭാരതീയ ന്യായ സംഹിത) വകുപ്പും പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.