പാലാ : പാലാ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു .കാർഷിക വിജ്ഞാനം കർഷകരിൽ എത്തിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് കർഷകസഭയും ഞാറ്റുവേല ചന്തയും .പാലാ നഗരസഭ ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷക സഭയുടെയും ഞാറ്റുവേല ചന്തിയുടെയും ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് നിർവഹിച്ചു.
മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സമിതി ചെയർമാൻ ലിസ്സിക്കുട്ടി മാത്യു , മുൻസിപ്പൽ കൗൺസിലർമാർ , കാർഷിക സമിതി അംഗങ്ങൾ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
പാലാ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്വാഗതവും കൃഷി അസിസ്റ്റൻറ് ഓഫീസർ പ്രഭാകുമാരി നന്ദിയും രേഖപ്പെടുത്തി. കർഷകർക്ക് കൃഷിതൈകൾ ,വിത്ത് എന്നിവയുടെ വിതരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. മുൻ കൃഷി അസ്സിസ്റ്റൻഡ് ഡയറക്ടർ ബാബുരാജ് ക്ലാസ്സുകൾ നയിച്ചു.