പാലാ :കേരളാ സർക്കാരിന്റെ ഒൻപത് ഉദ്യോഗസ്ഥന്മാർ നേരിട്ട് ചെല്ലുകയും പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്ത നികുതി വെട്ടിപ്പുകൾ പുറത്തായി.പാലാ നഗരസഭാ കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നികുതി വെട്ടിപ്പ് നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത് .ഇക്കാര്യത്തിലെ നിജ സ്ഥിതി വെളിവാക്കണമെന്നു കൗൺസിലർ ജോസ് ചീരാൻ കുഴി ഇന്ന് പാലാ നഗരസഭാ യോഗത്തിൽ ആവശ്യപ്പെട്ടു .
സഭയിൽ ജോസ് ചീരാങ്കുഴി പറഞ്ഞതിന്റെ പൂർണ്ണ രൂപം
ബഹുമാനപ്പെട്ട മുനിസിപ്പൽ ചെയർമാൻ
പാലാ നഗര സഭയുടെ 2022-23 ഓഡിറ്റ് റിപ്പോർട്ട് ഞാൻ പരിശോധിച്ചപ്പോൾ പല പോരായ്മകൾ മനസ്സിലാക്കുകയുണ്ടായി. അതിൽ ചിലത് നഗരസഭയുടെ ഗുണത്തിന് വേണ്ടി നടപ്പാക്കിയ പദ്ധതികളിലെ നിയമപരമായ പോരായ്മകളും വരവ് – ചെലവ് കണക്കുകളിലെ കൃത്യതയില്ലായ്മയും മറ്റ് കാര്യങ്ങളും ഒക്കെയാണ്.അത് സ്വഭാവികമായും എത് ഓഡിറ്റിലും സംഭവിക്കാം.
തീർച്ചയായും ആ പോരായ്മകൾ പരമാവധി കുറയ്ക്കാൻ എല്ലാ തലത്തിലും ഉള്ള ഇടപെടലുകൾ ആവശ്യമാണ്.
എന്നാൽ നഗരസഭ കൃത്യമായി ശമ്പളം പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ വലയുമ്പോൾ നഗരസഭയ്ക്ക് കിട്ടേണ്ട ലക്ഷകണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ടിലെ ഒന്നാം ഭാഗം 22 ലെ 2ൽ സൂചിപ്പിച്ചിരിക്കുന്നത് ഈ ഓഡിറ്റിലെ ഏറ്റവും ഗുരുതരമായ നികുതി വെട്ടിപ്പും അനധികൃത നിർമ്മാണവുമാണ്.ലക്ഷ കണക്കിന് രൂപയാണ് നഗരസഭയ്ക്ക് ഇത് കൊണ്ട് നഷ്ടമായിരിക്കുന്നത്.ഇതിന് കൂട്ടുനിന്ന ഉദ്യേഗസ്ഥരും വിശദികരണം പറയാൻ ബാധ്യസ്ഥരാണ്. ഇത് ഞാൻ ഉന്നയിക്കുന്ന ആരോപണം അല്ല .മറിച്ച് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഫയൽ പരിശോധിച്ചും നേരിട്ട് സ്ഥലം സന്ദർശിച്ചും ബോധ്യപ്പെട്ട കാര്യങ്ങൾ രേഖാമൂലം എഴുതി തന്ന് നഗരസഭ കൗൺസിലിൻ്റെ പരിഹണനയ്ക്ക് വച്ചിരിക്കുന്നതും ഏത് പൗരനും മനസ്സിലാക്കാൻ അവകാശമുള്ള ഔദ്യോഗിക രേഖയിൽ ഉള്ളതാണ്.
ഇത് നിയമം നടപ്പാക്കേണ്ട, വരുമാനചോർച്ച തടയേണ്ട സീനിയർ നഗരസഭാ കൗൺസിലറായ ബിനു പുളിയിക്കക്കണ്ട ത്തിൻ്റെ ഉടമസ്ഥതയിൽ 13-ാം വാർഡിൽ പ്രവൃത്തിക്കുന്ന
ഓർക്കാർഡ് റിവർ മാൻഷ്യൻ എന്ന റിസോർട്ടിന് എതിരെയാണ് .20 വർഷത്തോളം കൗൺസിലറായ അദ്ദേഹത്തിന് നിയമം അറിയില്ലായെന്ന് പറയാൻ പറ്റില്ലല്ലോ? അത് തന്നെയല്ല മുറുക്കാൻ കടകാരൻ മഴ നനയാതെ മുന്നോട്ട് ഒരു ഷിറ്റ് ഇട്ടാൽ പോലും വിജിലൻസിനും ഓഡിറ്റുകാർക്കും ഒക്കെ കള്ളപരാതി നൽകി അവരെ ദ്രോഹിക്കുന്ന ഒരു വ്യക്തിയാണ് നഗരസഭയുടെ ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെ തെന്ന് കൂടി ഈയവസരത്തിൽ നാം എല്ലാവരും മനസ്സിലാക്കണം.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 13 വാർഡിൽ 13/ 31 , 13/32, 13/32 (1),13/32 (2) എന്നിങ്ങനെ 4 നമ്പരുകളിലായി യഥാക്രമം ച.മീറ്ററിൽ 59.25,49.89,351.61, 22.13 എന്നിങ്ങനെ ഏരിയാ യാ ണ് കാണുന്നത്. മൊത്തം 482.88 ച.മീറ്റർ അതായത് 5195 സ്വ ക്വയർ ഫിറ്റ്.
എന്നാൽ ഇതിൽ 32 (2) ൽ ഉള്ള 22.13ച .മീറ്റർ നമ്പരിൽ മാത്രമാണ് ലോഡ്ജ് എന്ന ഉപയോഗ ക്രമത്തിൽ പ്പെടുത്തി 40 രൂപ ച.മീറ്റർ രൂപ ഈടാക്കിയിരുന്നത്.
ഈ സ്ഥാപനം ദിവസം പ്രതി പതിനായിരങ്ങൾ വാടക നൽകി റിസോർട്ടായിട്ടാണ് പ്രവൃത്തിച്ച് വരുന്നതെന്ന് പാലാ കാർക്ക് എല്ലാവർക്കും അറിയാം. നഗരസഭയിലെ ബന്ധപ്പെട്ട ജീവനക്കാർ ഇത് കണ്ണടച്ചെങ്കിലും ഓഡിറ്റ് കാരുടെ വിശദമായ പരിശോധനയിലും വിവിധ ടൂറിസ്റ്റ് വൈബ് സൈറ്റുകളിൽ ഇദ്ദേഹം നൽകിയ വിവരത്തിലും അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ബോട്ടിംഗ് തുടങ്ങിയ സൗകരുക്കൾ ഏർപ്പെടുത്തി കൊണ്ട് പ്രവൃത്തിക്കുന്നുവെന്ന് പരസ്യം ചെയ്തിരിക്കുന്നതും മനസ്സിലാക്കിയാണ് ഓഡിറ്റ് കാർ വ്യക്തത വരുത്തിയിരിക്കുന്നത്.
2013 ലെ വസ്തു നികുതി പരിഷ്കരണ പ്രകാരം റിസോർട്ട് എന്ന ഉപയോഗക്രമത്തിൽ ച.മീറ്ററിന് 90 രൂപ നികുതി ഈടാക്കേണ്ടടിത്ത് സാധാരണ പാർപ്പിടാവശ്യത്തിന് ഉള്ള ച.മീറ്ററിന് 12 രൂപ മാത്രമാണ് ഈടാക്കിയിരിക്കന്നത്.അതായത് ഒരു ചതുരശ്ര മീറ്ററിന് 78 രുപയുടെ വ്യത്യാസം. ഇങ്ങനെ വർഷങ്ങൾ കൊണ്ട് ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് ഇദ്ദേഹം കൗൺസിലർ സ്ഥാനത്ത് ഇരുന്ന് നടത്തിയിരിക്കുന്നത്.കൂടാതെ പ്രധാന കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, ഓപ്പൺ സ്റ്റേജ് എന്നിവ നികുതി അസസ്മെൻ്റ് നടത്തിയതായി വ്യക്തതയില്ലന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.ഇതിൽ നിന്ന് ഇതിന് നികുതിയടക്കുന്നില്ലയെന്ന് വേണം മനസ്സിലാക്കാൻ . റിസോർട്ട് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന മുഴുവൻ കെട്ടിടങ്ങൾക്കും നഗരസഭയിൽ നിന്നുള്ള പെർമിറ്റ് ലഭ്യമാണോയെന്നും പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ബോട്ട് സർവ്വീസ് വിവിധ വകുപ്പുകളിലെ അനുമതി ഇല്ലാതെ നടത്തുന്നു. മീനച്ചിലാറ്റിലേക്ക് ബോട്ട് കരയ്ക്ക് അടുപ്പിക്കുന്നതിനായി അനുമതിയില്ലാതെ നിർമ്മാണം നടത്തിയിരിക്കുന്നു. ലൈസൻസ് ഫീ ഈടാക്കിയതിൽ കുറവ് എന്നിങ്ങനെ ഗുരുതരമായ ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ആയതിനാൽ താഴെ പറയുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്.
1. ഈ റിസോർട്ട് പ്രവൃത്തിക്കുന്ന കെട്ടിടം ആരുടെ പേരിൽ ഏത് നമ്പരിൽ, അതിൻ്റെ വിസ്തീർണ്ണം, ഈടാക്കിരിക്കുന്ന തുക ച: മീറ്ററിന് .
2. ഈ കോമ്പൗണ്ടിൽ ഏതൊക്കെ നമ്പരിൽ കെട്ടിടം പ്രവൃത്തിക്കുന്നുണ്ട്? അതിൻ്റെ നമ്പർ, ഏരിയാ, ചുമത്തിയിരിക്കുന്ന നികുതി, ഉപയോക്രമം?
2. ഇതിൻ്റെ എഫ്.ടി ആൻ്റ് ഒസ്സ് ലൈസൻസ് ( ഫാക്ടറീസ്, ട്രേഡ് സ്, എൻ്റർപ്രണേഴ്സ്, മറ്റ് സർവ്വീസുകൾ എന്നിവയ്ക്ക് നൽകുന്ന സർവ്വീസ് ) എടുത്തിരിക്കുന്നത് ഏത് നമ്പരിലാണ്? അതിൻ്റെ വിസ്തീർണ്ണം എത്ര? അത് ഏത് ഉപയോഗക്രമത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്? അതിൻ്റെ നികുതി എത്ര?
3. ആരുടെ പേരിലാണ് ലൈസൻസ് എടുത്തിരിക്കന്നത്?
4. കെട്ടിടം ആരുടെ പേരിലാണ്.?
5. ലൈസൻസിനായികൂട്ടു ഉടമ അവകാശമോ,
എഗ്രിമെൻ്റോ ഉണ്ടോ?
6. ഓരോ കെട്ടിടവും ഏതൊക്കെ ഉപയോഗക ക്രമത്തിലാണ നികുതി നിശ്ചയിച്ചിരിക്കുന്നത്? ഏരിയയും നികുതിയും ?
7. ഈ കോമ്പൗണ്ടിലുള്ള മുഴുവൻ കെട്ടിടങ്ങളും നിർമ്മാണങ്ങളും അസ്സസ്സ് ചെയ്തിട്ടുണ്ടോ?
8. ആറ്റിലേയ്ക്ക് ഇറക്കി ബോട്ടിംഗിനായി നിർമ്മിച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തന ഞൾക്ക് അനുമതി വാങ്ങിയിട്ടുണ്ടോ?
9. അത് നിയമപരമായി ക്രമവൽക്കരിക്കാമോ?
10. അതിന് നികുതി നിശ്ചയിച്ചിട്ടുണ്ടോ?
11. റിസോർട്ടായി പ്രവൃത്തിച്ച് വരുന്ന പ്രധാന കെട്ടിടമായ 13/32 (1) ഏകദേശം 3700 ഓളം സ്വ.ഫിറ്റ് കെട്ടിടത്തിന് ഏത് നിരക്കിലാണ് നികുതി ഇട്ടിരിക്കുന്നത്?
12. നിലവിലുള്ള താരീഫ് അനുസരിച്ച് റിസോർട്ട് ഉപയോഗക്രമത്തിന് എത്ര രൂപയാണ് നികുതി നഗരസഭ നിശ്ചയിച്ചിരിക്കുന്നത്?
13. ബോട്ട് സർവ്വീസ് നടത്തുന്നതിന് സർക്കാരിൽ നിന്നുള്ള അനുമതിപത്രം, ഇൻഷുറൻസ് പരിരക്ഷ, ഇൻലൻഡ് വെസ്സൽ പ്രകാരമുളള രജിസ്ട്രേഷൻ, 2010 ലെ ഉൾനാടൻ ജല വാഹന നിയമം അനുസരിച്ചുള്ള ലൈസൻസ്, ഫിറ്റനസ്സ് സർട്ടിഫിക്കറ്റ്, സ്രാങ്ക് ലൈസൻസ്, ടൂറിസം വകുപ്പിൻ്റെ അനുമതി ഇവയെല്ലാം ഹാജരാക്കിയിട്ടുണ്ടോ?
14. എങ്കിൽ ഏതിൻ്റെ ഒക്കെ?
15. നിയമപ്രകാരം മൂലധന നിക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ എത്ര രൂപയാണ് ലൈസൻസ് ഫീ ഇട്ടിരിക്കുന്നത്?
16. കോടി കണക്കിന് രൂപ മൂലധന നിക്ഷേപമുള്ള ടി റിസോർട്ടിൻ്റെ മൂലധന നിക്ഷേപം എത്രയാണ് കാണിച്ചിരിക്കുന്നത്?
17. എല്ലാ കെട്ടിടങ്ങളും നഗരസഭയിൽ പ്ളാൻ സമർപ്പിച്ച് അനുമതി വാങ്ങിയാണോ നിർമ്മിച്ചിരിക്കുന്നത്? ഇല്ലെങ്കിൽ ക്രമവൽക്കരിച്ചിട്ടുണ്ടോ?
മേൽ പറഞ്ഞ കാര്യഞൾക്ക് ഒരാഴ്ചയ്ക്കകം കൗൺസിൽ അജണ്ടയിൽ ഉൾപ്പടുത്തി മറുപടി നൽകണമെന്ന് താല്പര്യപ്പെടുന്നു.
ജോസ് ചീരാംകുഴി
കൗൺസിലർ
പാലാ നഗരസഭ