തിരുവനന്തപുരം മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിനോട് പാർട്ടി വിശദീകരണം തേടി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ കടന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്വാധീനവും ഉണ്ടെന്നായിരുന്നു വിമർശനം എം സ്വരാജ് പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്.
മുതലാളിയുടെ പേര് വെളിപ്പെടുത്താൻ സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കമ്മിറ്റിയംഗം തയാറായില്ല. ഇതേ തുടർന്നാണ് വിശദീകരണം തേടിയത് ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ പല വിഷയങ്ങളിലും വിമർശനം ഉണ്ടായി മകൾക്കെതിരെ മാസപ്പടി ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നാണ് അംഗങ്ങൾ വിമർശിച്ചത്.
മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം പരമാവധി മുതലെടുത്തു കോടിയേരി ബാലകൃഷ്ണൻ തന്റെ മക്കൾക്കെതിരെ ആരോപണം ഉണ്ടായപ്പോൾ സ്വീകരിച്ച നിലപാട് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടാകാതിരുന്നത് തെറ്റിദ്ധാരണകൾക്കിടയാക്കിയെന്ന് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.