Kerala

35,000 മുതൽ 75000 വരെ വോട്ടു കൾ ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും:പാലക്കാട് പ്രവർത്തനം ശക്തമാക്കും

കൊച്ചി ലോക്സഭാ തിരഞ്ഞെടു പ്പിൽ സിപിഎം ശക്തികേന്ദ്രങ്ങ ളിൽ നിന്നു വൻതോതിൽ വോട്ടുകൾ നേടാനായെന്നു ബിജെപി സംസ്‌ഥാന കമ്മിറ്റിയിലും കോർ കമ്മിറ്റിയിലും വിലയിരുത്തൽ.കേന്ദ്രങ്ങളെന്നു കരുതുന്ന ജില്ലകളിൽ നിലവിലെ വോട്ടുകൾ നില നിർത്താൻ കഴിഞ്ഞെങ്കിലും കൂടു തൽ വോട്ടുകൾ നേടി വിജയം സാ ധ്യമാക്കാനായില്ല.

തിരുവനന്തപുരത്തു വിജയിക്കാൻ കഴിയാതെ പോയതിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമുണ്ടായി.തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ കുറച്ചുകൂടി ശ്രദ്ധി ച്ചാൽ വിജയം ഉറപ്പിക്കാമായിരു ന്നെന്നും അഭിപ്രായമുയർന്നു. പയ്യന്നൂർ, കല്യാശേരി, ധർമടം, തലശ്ശേരി തുടങ്ങിയ സിപിഎം ശക്‌തികേന്ദ്രങ്ങളിൽ വലിയതോ തിൽ സിപിഎം വോട്ടുകൾ ബിജെ പിക്ക് അനുകൂലമായെന്നും വില യിരുത്തി.

35,000 മുതൽ 75000 വരെ വോട്ടു കൾ ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പാർട്ടി തീരുമാനം.മൂന്നാം സ്ഥ‌ാനത്തായെങ്കിലുംരണ്ടാമത് എത്തിയവരുമായി 5000ൽ താഴെ വോട്ടു മാത്രം വ്യ ത്യാസമുള്ള ഒട്ടേറെ മണ്ഡലങ്ങളു ണ്ട്. ഊർജിതമായി ശ്രമിച്ചാൽ ഇവിടങ്ങളിൽ ജയപ്രതീക്ഷയുണ്ട്. ക്രൈസ്തവ വിശ്വാസികളുടെയും പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ യും മികച്ച പിന്തുണ നേടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു തവണ വരികയും റോഡ് ഷോ കൾ നടത്തുകയും ചെയ്തിട്ടും എറണാകുളത്തു പ്രകടനം മോശ മായതു വിമർശനത്തിനിടയാക്കി കോഴിക്കോട്. ഇടുക്കി, എറണാകുളവും  തിരുവനന്തപുരം ജില്ലകളിലെ പ്രകടനമാണു വിമർശന വിധേയമായത്. ആലപ്പുഴയിലെ മുന്നേറ്റം അഭിനന്ദനവും ലഭിച്ചു.

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെ പി ചുമതല എം.ടി.രമേശ് (വയനാട്). പി.രഘുനാഥ് (പാലക്കാട്), കെ കെ. അനീഷ്കുമാർ (ചേലക്കര) എന്നിവരെ ഏൽപിച്ചിട്ടുണ്ട്.പാലക്കാട് സർവ്വ ശക്തിയും ഉപയോഗിച്ചാൽ വിജയിക്കാമെന്നാണ് ബിജെപി സംസ്ഥാന സമിതിയുടെ കണക്ക് കൂട്ടൽ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top