Kerala

സഹപാഠിയുടെ മകന്റെ കല്യാണവും കൂടാം;തീക്കോയിയിലെ പൂക്കാലം ഓർക്കുകയും ചെയ്യാം:1975 ലെ സഹപാഠികൾ ഒന്നിച്ചപ്പോൾ പഴമയുടെ ഒരുമയായി

പാലാ :പണ്ട് നമ്മൾ പിണങ്ങിയില്ലേ ..അന്ന് നമ്മൾ തല്ല് കൂടിയില്ല .പിന്നേം നമ്മൾ ഒന്നിച്ചില്ലേ.ഒരു കല്യാണം കൂടാൻ വന്ന സഹപാഠികൾ ഒന്നിച്ചപ്പോൾ അത് ഗതകാല സംഗമ ഭൂമിയായി .

.തീക്കോയി സെന്റ് മേരീസ് ഹൈസ്കൂളിലെ 1975 – 76 എസ്.എസ്.എൽ സി ബാച്ചിലെ സഹപാഠികൾ പാലാ ളാലം പുത്തൻ പള്ളിയിൽ സഹപാഠിയായ ഡൊമിനിക് വരകുകാലായുടെ  മകന്റെ വിവാഹത്തിന് ഒത്തുകൂടിയപ്പോൾ കഴിഞ്ഞ 48 വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയവർ പഴയ കാലത്തേക്ക് ഒരു തിരിച്ചു വരവ് ആയി ആഘോഷിച്ചു.

പുരോഹിതർ,അഡ്വക്കേറ്റ്, പത്രപ്രവർത്തകർ , വിമുക്ത ഭടൻമാർ , വിവിധ സർക്കാർ ജീവനക്കാർ  , അർത്ഥ സർക്കാർ ജീവനക്കാർ , കൃഷിക്കാർ ബിസൻസുകാർ, രാഷ്ടീയ പ്രവർത്തകർ, അങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിച്ച ശേഷം വിശ്രമജീവിതം നടത്തുന്നവർ എല്ലാം മറന്ന് ഒരു നിമിഷം 1976 ലേയ്ക്ക് തിരികെയെത്തി.കളിചിരി തമാശകൾ ഇടകലർന്ന സൗഹൃദ സംഗമം ഇനിയും ഉണ്ടാകണം എന്ന് പറഞ്ഞാണ് തീക്കോയി ക്കാർ പിരിഞ്ഞത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top