ബാർബഡോസ് :20-20 ലോക കപ്പിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോൾ ശുഭ പ്രതീക്ഷയിൽ ഇന്ത്യ ,ദക്ഷിണാഫ്രിക്കക്ക് മുമ്പിൽ ഇന്ത്യയുടെ സ്കോർ 176 :7
ഋഷഭ് പന്ത് ഡക്കിൽ പോയ നിരാശയിൽ തുടങ്ങിയ ഇന്ത്യക്ക് അക്ഷർ പട്ടേലും ,വീരാട് കോലിയും നൽകിയ ഊർജ്ജത്തിൽ 176 റൺസിൻ്റെ ഭേദപ്പെട്ട നിലയിൽ എത്താൻ കഴിഞ്ഞു .
അക്ഷർ പട്ടേൽ 41 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ വീരാട് കോലി 76 റൺസ് അടിച്ചു കൂട്ടി രക്ഷാപ്രവർത്തനം പൂർണ്ണമായി
വീരാടെൻ്റെ 17.1 ഓവറിലെ സിക്സർ ആരാധകരെ ആനന്ദ സാഗരത്തിലാറാടിച്ചു
18.5 ൽ സിക്സർ അടിക്കാനുള്ള ശ്രമത്തിൽ വീരാട് കോലി പുറത്തായി .163 റൺസിൻ്റെ ഭേദപ്പെട്ട നിലയിലാക്കിയാണ് കോലി പുറത്തായത്.76 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആകുവാനും വീരാടന് കഴിഞ്ഞു.
ടീം ഇന്ത്യ. രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്. ജസ്പ്രീത് ബുംറ, അർഷ്മീപ് സിങ്
ടീം ദക്ഷിണാഫ്രിക്ക, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്യൻ മാർക്രം (ക്യാപ്റ്റൻ), റീസ ഹെൻഡ്രിക്‌സ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെയ്ൻ റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോർക്വെ, തബ്രിസ് ഷംസി.