Kerala
പാലാ രൂപത സീറോ മലബാർ സഭാദിനാഘോഷം ജൂൺ 30 ഞായറാഴ്ച തിടനാട് സെ. ജോസഫ് പള്ളിയിൽ വച്ച് നടക്കും
പാലാ . പാലാ രൂപത സീറോ മലബാർ സഭാദിനാഘോഷം ജൂൺ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞു 4.15 ന് തിടനാട് സെ. ജോസഫ് പള്ളിയിൽ വച്ച് നടക്കും. തിടനാട് ടൗണിൽ നിന്ന് 4 മണിക്കുള്ള റാലിയോടെ സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും. പള്ളി ഓഡിറ്റോറിയത്തിലെ സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് സമ്മേളനം ഉത്ഘാടനം ചെയ്യും. തദവസരത്തിൽ ഗ്ലോബൽ ഭാരവാഹികളയി തിരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ, ആൻസമ്മ സാബു എന്നിവരെ ആദരിക്കുന്നതുമാണ്. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ,
റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, ഫാ. മനു പന്തമാക്കൽ, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, സി. എം ജോർജ്, സാജു അലക്സ്, ജോൺസൺ ചെറുവള്ളി, പയസ് കവളംമാക്കൽ, ബെന്നി കിണറ്റുകര, സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴയ മഠത്തിൽ, സെബാസ്റ്റ്യൻ കൊള്ളികുളവിയിൽ തുടങ്ങിയവർ സംസാരിക്കും