Kottayam
വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു: പിടിയിലായത് പൂഞ്ഞാർ തെക്കേക്കര സ്വദേശികൾ
ഈരാറ്റുപേട്ട : വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഭാഗത്ത് മാമൂട്ടിൽ വീട്ടിൽ മോഹനൻ എം.ഡി (58),പൂഞ്ഞാർ തെക്കേക്കര ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ രമേഷ് കെ.ആർ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം പൂഞ്ഞാർ,നടുഭാഗം ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത പുരയിടത്തിൽ പന്നിഫാമിലെ ആവശ്യത്തിനുവേണ്ടി കിണറിന് സമീപം ഇരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന 18,000 രൂപ വിലയുള്ള മോട്ടോർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.
ഇവർ മോഷണം ചെയ്ത മോട്ടോർ വിൽപ്പന നടത്തിയ കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ജിബിൻ തോമസ്, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ രമാ വേലായുധൻ, സി.പി.ഓ മാരായ ബിന്ദു, അജേഷ് കുമാർ, അനൂപ് സത്യൻ, ഷാനവാസ് വി.എച്ച്, എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.