Kerala
കെ എസ് സി തെരെഞ്ഞെടുപ്പ് മാണീ;ഫ്രാൻസിസ് ജോർജ് ഗ്രൂപ്പുകളെ തഴഞ്ഞു :അവസാനം വാക്കേറ്റവും
കോട്ടയം :കെ എസ് സി ജോസഫ് വിഭാഗത്തിന്റെ പുനസംഘടന ഇന്നലെ നടന്നപ്പോൾ മാണീ വിഭാഗത്തിൽ നിന്ന് വന്നവരെയും ഫ്രാൻസിസ് ജോർജ് വിഭാഗത്തിൽ നിന്ന് വന്നവരെയും പറ്റെ തഴഞ്ഞു.പഴയ ജോസഫ് വിഭാഗക്കാരെയാണ് പരിഗണിച്ചിട്ടുള്ളത് . അതേസമയം മാണീ വിഭാഗത്തിൽ നിന്നും വന്നു ഏറ്റുമാനൂർ സീറ്റ് പിടിച്ചു വാങ്ങിയ പ്രിൻസ് ലൂക്കോസിന്റെ ആളെയും പുനഃസംഘടനയിൽ പരിഗണിച്ചു .പ്രിൻസിന്റെ ആളുകൾ മോൻസിന്റെയും ആളുകളാണെന്നതാണ് യാഥാർഥ്യം .ഫലത്തിൽ അത് മോൻസ് ജോസെഫിനാണ് ഗുണകരം .
വൈകിട്ട് അഞ്ചരയ്ക്ക് കൂടിയ യോഗം ആറരയോടെ സമാപിച്ചു.സംസ്ഥാന പ്രസിഡന്റിനെ സഹായിക്കാൻ 10 അംഗ എക്സിക്യൂറ്റീവ് രൂപീകരിച്ചപ്പോൾ അതിൽ മുൻതൂക്കം മോൻസ് വിഭാഗത്തിനാണ് .മകളെ ഒന്നാം പേരുകാരിയാക്കി പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രതിഷ്ഠിച്ചു . യോഗത്തിന്റെ അവസാനം ശക്തമായ വാക്കേറ്റവും ഉണ്ടായി.ഫ്രാൻസിസ് ജോർജ് വിഭാഗക്കാരാണ് തങ്ങളെ തഴഞ്ഞതിൽ ശക്തമായി പ്രതിഷേധിച്ചത് .മുതിർന്നവർ ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു .പി സി തോമസ് വിഭാഗക്കാരെ വാക്ക് കൊണ്ട് പോലും പരിഗണിച്ചിട്ടില്ല .
മോൻസ് ജോസഫ് സംഘടിപ്പിച്ച റബ്ബർ ലോങ്ങ് മാർച്ചിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിൽക്കുവാൻ പറഞ്ഞപ്പോൾ കടുത്തുരുത്തിയിൽ ഉള്ളവർ എഴുന്നേറ്റു.കടുത്ത വെയിലിൽ നടത്തിയ മാർച്ചിൽ 70 പേരായി വരെ ചുരുങ്ങിയിരുന്നു.രണ്ടു തവണ മോൻസ് ജോസഫ് ജാഥക്കിടയിൽ നിന്നും മാറി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു .നടന്നു കുഴഞ്ഞപ്പോൾ ബി പി കൂടിയതായിരുന്നു പ്രശ്നം .എന്നാൽ ഫ്രാൻസിസ് ജോർജ് ജാഥയിൽ മുഴുവൻ സമയം പങ്കെടുക്കുകയും ജന ശ്രദ്ധ നേടുകയും ചെയ്തിരുന്നു .ഫ്രാൻസിസ് ജോർജിന് കമ്മിറ്റിയിൽ സ്വീകരണം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫ്രാൻസിസ് ജോർജ് വന്നിരുന്നില്ല .
കെ എസ് സി സംസ്ഥാന പ്രസിഡന്റായി ജോൺസ് ജോർജ് തെരഞ്ഞെടുക്കപ്പെട്ടു ഇടുക്കി സ്വദേശിയാണ്. പത്തംഗ സെക്രട്ടേറിയറ്റിൽ അഡ്വ ജോർജ് ജോസഫ്. നോയൽ ലൂക്ക്, അഭിഷേക് ബി ജൂ, തേജസ് ബി തറയിൽ, എഡ്വിൻ ജോസ്, ജോർജ് മാത്യു. ജെൻസ് എൽ. ജോസ്, സ്റ്റീഫൻ തങ്കച്ചൻ, അനന്ദു സി അനിൽ;അരീന മോൻസ് എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ. വര്ഷത്തിലൊരു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതാണ് കെ എസ് സി യുടെ ആകെയുള്ള പരിപാടി.പിന്നെ പാർട്ടി നേതാക്കളുടെ ജന്മ ദിനത്തിനും;പിറന്നാളിനും ;കല്യാണ വാർഷികത്തിനും ഫേസ് ബുക്കിൽ ആശംസകൾ അറിയിക്കുന്നതുമാണ് കെ എസ് സി യുടെ ഭാരിച്ച സംഘടനാ പ്രവർത്തനങ്ങൾ .അതുകൊണ്ടു തന്നെ പ്രസിഡണ്ട് സ്ഥാനത്തിന് ഒട്ടേറെ ഭൈമി കാമുകന്മാർ ഉണ്ടായിരുന്നു .