Kerala

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആകർഷക നിരക്കിൽ കൂടുതൽ വായ്‌പ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ

Posted on

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആകർഷക നിരക്കിൽ കൂടുതൽ വായ്‌പ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എഫ്.സി).State Finance Corporation Chairman announced loans up to 30 lakhsചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറു ശതമാനം നി രക്കിൽ 20 ലക്ഷം രൂപവരെ വായ്പ നൽകുമെന്ന് ചെയർമാനും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സ്റ്റീഫൻ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപയുമാണ് പരിധി. വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം തിരി ച്ചടവ് തുടങ്ങിയാൽ മതി. 60 മാസമാണ് കാലാവധി.കുടുംബ വാർഷിക വരുമാനം 1,20,000 മുതൽ എട്ടു ലക്ഷത്തിന് താഴെയു ള്ളവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. 30 ലക്ഷം വരെയാണ് ഇപ്ര കാരം വരുമാനമുള്ളവർക്കുള്ള വായ്പ. പലിശനിരക്ക് വനിതകൾക്ക് ആറു ശതമാനവും പുരുഷന്മാർക്ക് എട്ടു ശതമാനവുമാണ്

ചെറുകിട വ്യവസായ /കച്ചവട സംരംഭങ്ങൾ, ചെറുകിട സാങ്കേതിക മേ ഖലകൾ, ഗതാഗത സേവനം, കൃഷി, കോഴി വളർത്തൽ, കന്നുകാലി വള ർത്തൽ, മീൻ വളർത്തൽ, മത്സ്യബന്ധനവും വിൽപനയും, പരമ്പരാഗത കരകൗശല മേഖല തുടങ്ങിയവക്കാണ് മുൻഗണന.അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും കോർപറേഷൻwww.ksmdfc.org എന്ന വെബ്സൈറ്റിൽ കിട്ടും. 2013 മുതൽ പ്രവർത്തിക്കു ന്ന കെ.എസ്.എം.ഡി.എഫ്.സി പ്രവാസികൾക്ക് അഞ്ചു ശതമാനം നിര ക്കിലുള്ള പ്രവാസി വായ്പ, വിസ വായ്‌പ, വിദ്യാഭ്യാസം, ഭവനനിർമാണം, ഉദ്യോഗസ്ഥ വായ്പ, വിവാഹം, രോഗങ്ങൾ തുടങ്ങിയവക്കും വായ്പ അനുവ ദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version