Kottayam

അക്ഷര ജില്ലയുടെ കേരളാ കോൺഗ്രസ് (ബി)ന്റെ പുതിയ അമരക്കാരനായി പ്രശാന്ത് നന്ദകുമാർ

Posted on

കോട്ടയം :അക്ഷര ജില്ലയായ കോട്ടയത്തിന്റെ കേരളാ കോൺഗ്രസ് ബി യുടെ പുതിയ അമരക്കാരനായി പ്രശാന്ത് നന്ദകുമാറിനെ തെരെഞ്ഞെടുത്തു.ഇന്ന് ചേർന്ന സംസ്ഥാന നേതൃ യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ചെയർമാൻ കെ ബി ഗണേഷ്‌കുമാറാണ് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്.

ഏറെ നാളായി പ്രശാന്ത്‌ കേരളാ കോൺഗ്രസ് ബി യുടെ പാലാ നിയജക മണ്ഡലം പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു .പാർട്ടിക്ക് പുതിയ ആഫീസ് കണ്ടെത്തുകയും ;പോഷക സംഘടനകളെ ശക്തമാക്കുകയും ചെയ്തിരുന്നു .

പ്രവാസിയായി ബിസിനസ് ചെയ്തു കൊണ്ടിരുന്ന പ്രശാന്ത് നന്ദകുമാർ ;കഴിഞ്ഞ വര്ഷം മുതൽ ഐങ്കൊമ്പ് അംബികാ സ്‌കൂൾ പി ടി എ യുടെ പ്രസിഡഡ് ആയി പ്രവർത്തിച്ചു വരികയാണ് .കോട്ടയം ജില്ലയിൽ പാർട്ടിയെ നിയാമക ശക്തിയായി വളർത്തി കൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version