Politics
സിപിഐഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്
സിപിഐഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പാർട്ടിയിലെ അനീതി ചോദ്യം ചെയ്ത മനു തോമസ് ഇപ്പോൾ നീതിയുടെ പക്ഷത്താണെന്നും കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറെങ്കിൽ സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.
എന്നാൽ മനു തോമസ് വിവാദം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചില്ല. മനു തോമസ് പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് ‘ഓ’ എന്ന് മാത്രമാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്.