കോട്ടയം : ജോസഫ് ഗ്രൂപ്പ് കെ എസ് സി ക്ക് ഇന്ന് പുതിയ പ്രസിഡണ്ട് ഉണ്ടാവും.2016 നു ശേഷം ഇന്നാണ് പുനഃ സംഘടനാ നടക്കുന്നത്.2016 ലെ കെ എസ് സി യുടെ പ്രസിഡണ്ട് രാഖേഷ് ഇടപുര തന്നെയാണ് ഇപ്പോഴും പ്രസിഡണ്ട്.ഇന്ന് വൈകിട്ട് മൂന്നിന് ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി ആഫീസിൽ ചേരുന്ന യോഗത്തിൽ മോൻസ് ജോസഫ് എം എൽ എ യുടെ ഗ്രൂപ്പ് കാരൻ പ്രസിഡണ്ട് ആവും എന്നാണറിയുന്നത് .
തിരുവനന്തപുരത്ത് ലോകോളേജ് വിദ്യാർത്ഥിയായ തൊടുപുഴക്കാരനും;തിരുവനന്തപുരത്തു തന്നെയുള്ള കരകുളം കാരനും;എസ് എം വൈ എം ഭാരവാഹിയായ ചങ്ങനാശേരി കാരനും ;ഫ്രാൻസിസ് ജോർജിന്റെ ആളായ മൂവാറ്റുപുഴക്കാരനുമാണ് ഇന്ന് നടക്കുന്ന പുനഃസംഘടനയിൽ പ്രസിഡണ്ട് സ്ഥാനത്തിനായി ഇടിക്കുന്നത് .അതേസമയം ആഫീസ് ചാർജ് സെക്രട്ടറി ആകാനും ഇടി നടക്കുന്നുണ്ട് .
ഒരു കാലത്ത് കാമ്പസുകളിൽ ശക്തമായ സാന്നിധ്യമായിരുന്ന കെ എസ് സി യിലെ എല്ലാ വിഭാഗവും ഇപ്പോൾ ഫേസ് ബുക്കുകളിൽ മാത്രമായി.പേരിനു പരിപാടികൾ സംഘടിപ്പിക്കുന്നത് മാണി വിഭാഗം കെ എസ് സി യാണ്.പക്ഷെ മറ്റു കെ എസ് സി കൾ നിർജീവാവസ്ഥയിലാണ്.പല കെ എസ് സി കളും ജന്മ ദിന സമ്മേളനം എന്ന പേരിൽ ഒരു കേക്ക് വാങ്ങി മുറിച്ച് 50 വയസിനു മുകളിലുള്ളവരുടെ വായിൽ തിരുകുകയാണ് പതിവ്. കെ എസ് സി യുടെ പരിപാടികളിൽ കെ എസ് സി ക്കാർ ഉണ്ടാവാറില്ല എന്നുള്ളതും യാഥാർഥ്യം.
മുൻഗാമികൾ കേക്ക് വാങ്ങി മുറിക്കുന്നത് കണ്ടിട്ടാവാം ഇപ്പോൾ ജോസഫ് ഗ്രൂപ്പ് കെ എസ് സി യിലും പ്രസിഡണ്ട് ആവാൻ ഇടിയാണ്.വര്ഷത്തിലൊരു ജന്മദിന സമ്മേളനം നടത്തുക എന്നതാണ് ഭാരിച്ച ജോലി . 500 രൂപായുടെ ഒരു കേക്കും മൈക്കിന്റെ കാശും ;ഹാൾ വാടകയുമുണ്ടെങ്കിൽ ആർക്കും പ്രസിഡണ്ട് ആകാവുന്ന അവസ്ഥയാണ് കെ എസ് സി കളിൽ സംജാതമായിട്ടുള്ളത്.ഇന്നത്തെ സമ്മേളനത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകും .അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഒരാളെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചെന്നു വരുത്തുകയും ചെയ്യും .അപ്പോൾ എല്ലാവര്ക്കും ആശ്വസിക്കാൻ വകയുണ്ട് .