Kerala

ത്യാഗസന്നദ്ധതയുടെയും നിസ്വാര്‍ത്ഥസേവനത്തിന്റെയും മഹത്തായ പ്രതീകമായി മാറിയ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ മീനച്ചില്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച

Posted on

 

കോട്ടയം :പാലാ :ത്യാഗസന്നദ്ധതയുടെയും നിസ്വാര്‍ത്ഥസേവനത്തിന്റെയും മഹത്തായ പ്രതീകമായി മാറിയ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ മീനച്ചില്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം 2024 ജൂണ്‍ മാസം 29-ാം തീയതി ശനിയാഴ്ച പാലാ കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ വെച്ച് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് നടത്തപ്പെടുന്നു.
പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങി അടിയന്തിര സാഹചര്യങ്ങളില്‍ കാരുണ്യവും, സഹാനുഭൂതിയും നിറഞ്ഞ സേവന
പ്രവര്‍ത്തനങ്ങളിലൂടെ യാതൊരു വിവേചനവുമില്ലാതെ ആളുകളെ സഹായിക്കുവാന്‍ 1863-ല്‍ ഹെന്ററി ഡ്യൂനന്റ് സ്ഥാപിച്ച അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്.

ശ്രീ. ജേക്കബ്ബ് സേവ്യര്‍ കയ്യാലക്കക (ചെയര്‍മാന്‍, റെഡ്‌ക്രോസ് പാലാ) ത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശ്രീ. കുട്ടിച്ചന്‍ കീപ്പുറം (വൈസ് ചെയര്‍മാന്‍, റെഡ്‌ക്രോസ് പാലാ) സ്വാഗതം ആശംസിക്കുന്നതും, ബഹു. മാണി സി. കാപ്പന്‍ എം.എല്‍.എ. റെഡ്‌ക്രോസ് മീനച്ചില്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതുമാണ്. മുഖ്യപ്രഭാഷണം ഡോ. സിറിയക് തോമസ് (മുന്‍ എം.ജി. യൂണി. വൈസ് ചാന്‍സിലര്‍) നടത്തുന്നതും മോണ്‍. ഡോ. ഫാ. ജോസഫ് മലേപ്പറമ്പില്‍ (വികാര്‍ ജനറാള്‍, പാല രൂപത) അനുഗ്രഹപ്രഭാഷണവും, കുടുംബങ്ങള്‍ക്കുള്ള ആവശ്യകിറ്റ് വിതരണം മുനി. ചെയര്‍മാന്‍ ശ്രീ. ഷാജു തുരുത്തന്‍ നിര്‍വ്വഹിക്കുന്നതുമാണ്.

പ്രസ്തുതയോഗത്തില്‍ വെച്ച് കാരുണ്യപ്രവര്‍ത്തകനായ ശ്രീ. പി.എം. വര്‍ഗീസ് പാലാത്തിനെ ആദരിക്കുന്നതുമാണ്. സുമേഷ് (റെഡ്‌ക്രോസ് കോട്ടയം), ശ്രീ. സന്തോഷ് മരിയസദനം,  കുര്യന്‍ ജോസഫ് പൂവത്തുങ്കല്‍,  സി.സി. മൈക്കിള്‍ (റിട്ട. ഡയറക്ടര്‍, ഡയറി ഡിപ്പാര്‍ട്ട്‌മെന്റ്),  സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നതും  തങ്കച്ചന്‍  കൃതജ്ഞതയും അര്‍പ്പിക്കുന്നതുമാണ്.
ജേക്കബ്ബ് സേവ്യര്‍ കയ്യാലക്കകം,  കുര്യന്‍ ജോസഫ് പൂവത്തുങ്കല്‍,  സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം,  കുട്ടിച്ചന്‍ കീപ്പുറം, തങ്കച്ചന്‍ , റെഡ്‌ക്രോസ് ,  ജോസ് ചന്ദ്രത്തില്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version