Kerala

മുത്തോലിയിൽ ബൈക്കിൽ വന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് പതിവാകുന്നു:സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാർത്ഥിയല്ല എന്ന് സ്ഥിരീകരിച്ചു

Posted on

കോട്ടയം :പാലാ :ഇന്നലെ കോട്ടയം മീഡിയാ പ്രസിദ്ധീകരിച്ച മുത്തോലിയിൽ ബൈക്കിൽ വന്നു പെൺകുട്ടികളെ ശല്യം ചെയ്യുന്നത് പതിവാകുന്നു:മാതാപിതാക്കൾ ആശങ്കയിൽ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ ബൈക്കിൽ വന്ന പൂവാലന്മാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടിയെയാണ് ആക്രമിച്ചത് എന്നുള്ളത് തെറ്റാണെന്ന് വിശദമായ അന്വേഷണത്തിൽ മനസിലായി.

സെന്റ് ആന്റണീസ് സ്‌കൂളിന്റെ അധികാരികൾക്ക് അതുമൂലമുണ്ടായ മാനസീക വ്യഥയിൽ കോട്ടയം മീഡിയാ ഖേദം പ്രകടിപ്പിക്കുകയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവരുടെ സൽ പ്രവർത്തികളെയും എന്നെന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മാധ്യമമാണ് കോട്ടയം മീഡിയാ.ഇക്കഴിഞ്ഞ വായനാ വാരത്തിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൃഷ്ടിപരമായ വായനാനുഭവ വാർത്തകൾ കോട്ടയം മീഡിയാ നൽകിയിരുന്നു .

ഫോട്ടോ :പ്രതീകാത്മകം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version