ഡൽഹി :പ്രധാനമന്ത്രി പറയുന്നത് താങ്കൾ സ്പീക്കർ പദവിയിൽ തുടർന്ന കഴിഞ്ഞ അഞ്ച് വർഷം സുവർണ്ണ കാലഘട്ടമായിരുന്നു എന്നാണ്.
അന്യായമായി അംഗങ്ങളെ സഭയിൽ നിന്നും പുറത്താക്കിയ, യാതൊരു ചർച്ചകളുമില്ലാതെ ബില്ലുകൾ പാസാക്കിയതും എങ്ങനെയാണ് സുവർണ്ണ കാലഘട്ടമാകുന്നത്.
ആദ്യ പ്രസംഗത്തിൽ തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞു കോട്ടയം എം പി കെ ഫ്രാൻസിസ് ജോർജ്.എന്നാൽ പ്രസംഗം മുഴുമിപ്പിക്കാൻ സ്പീക്കർ സമ്മതിച്ചില്ല .പൊതു തെരെഞ്ഞെടുപ്പിൽ താൻ കർഷക താൽപ്പര്യങ്ങളും കേരളത്തിന്റെ താൽപ്പര്യങ്ങളും ഉയർത്തി പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പാർലമെൻ്റിൽ കോട്ടയത്തിൻ്റെ ശബ്ദം നിർഭയം മുഴങ്ങി തുടങ്ങി.