Kerala

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം :ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,ആലപ്പുഴ ജില്ലകളിലെ ജില്ല കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് നാളെ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ഛ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും ബാധകമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top