Kerala
കടുത്ത കാലവർഷം: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാ വകുപ്പും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ 26/06/2024 തീയതിയിൽ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലർട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളതും ജില്ലയുടെ വിവിധ മേഖലകളിൽ രണ്ട് ദിവസമായി ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
മേൽ സാഹചര്യത്തിൽ നാളെ (27/06/2024) തീയതിയിൽ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി പ്രഖ്യാപിച്ചു.
എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.