Kottayam

മുത്തോലിയിൽ ബൈക്കിൽ വന്നു പെൺകുട്ടികളെ ശല്യം ചെയ്യുന്നത് പതിവാകുന്നു:മാതാപിതാക്കൾ ആശങ്കയിൽ

പാലാ : വിദ്യാർത്ഥിനികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത്  പതിവാകുന്നു .മുത്തോലി പഞ്ചായത്തിലെ പത്താം വാർഡിൽ മുത്തോലി കടവിൽ നിന്നും വെള്ളിയെപ്പള്ളിക്ക് പോകുന്ന റൂട്ടിലാണ് ഇത്തരം പൂവാലന്മാർ വിലസുന്നത് .

കഴിഞ്ഞയാഴ്ച പന്തത്തലയിലുള്ള പെൺകുട്ടിയെ പിന്തുടർന്ന പൂവാലൻ പെൺകുട്ടിയെ തോളിൽ അടിച്ച ശേഷം സ്പീഡിൽ കടന്നു കളയുകയായിരുന്നു .ഇന്ന് രാവിലെ വെള്ളിയേപ്പള്ളി ഭാഗത്ത് വച്ച് മറ്റൊരു പെൺകുട്ടിയെ അടിച്ചു വീഴ്ത്തുകയായിരുന്നു.

മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് പൂവാലൻ തോളിൽ തട്ടി വീഴിച്ചത്.പെൺകുട്ടി മറിഞ്ഞു വീണു പരിക്ക് പറ്റുകയും .പാലായിലെ മരിയൻ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു .

പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനിൽ പരാതി  നൽകിയിട്ടുണ്ട് .സ്ഥലം പഞ്ചായത്ത് മെമ്പർ രാജൻ മുണ്ടമറ്റം ഇത് സംബന്ധിച്ച് പോലീസുമായി ചർച്ച നടത്തി .വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഉപദ്രവിക്കുന്ന പൂവാലന്മാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.മാതാപിതാക്കളുടെ ആശങ്ക അകറ്റണമെന്നും നാട്ടുകാർ പറഞ്ഞു .

ഫോട്ടോ :പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top